പാലക്കാട്: കേരള സംസ്ഥാന ബജറ്റ് ഇന്നലെ (11-03-2022) ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു. ആദ്യമായി ആണ് പേപ്പർ രഹിത ഡിജിറ്റൽ ബജറ്റ് അവതരിപികുന്നത്. എല്ലാ മേഖലയേയും ഉകൊള്ളിച്ചുള്ള ബജറ്റ് ആയിരുന്നു ഇന്നലെ ധനമന്ത്രി അവതരിപ്പിച്ചത്.
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം നിയോജകമണ്ഡലത്തിൽ ബജറ്റിൽ നിന്നും നീക്കിവെച്ച തുക 15 കോടി 05 പദ്ധതികൾ. അത് ഏതൊക്കെയെന്ന് നോക്കാം:
ഒറ്റപ്പാലം നിയോജകമണ്ഡലം
സംസ്ഥാന ബജറ്റിൽ ഒറ്റപ്പാലം നിയോജകമണ്ഡലത്തിന് 05 പദ്ധതികൾക്ക് 15 കോടി രൂപ വകയിരുത്തി .
- തച്ചനാട്ടുകര രണ്ടാംഘട്ട കുടിവെള്ള പദ്ധതിക്ക് - 05 കോടി രൂപ അനുവദിച്ചു.
- കോട്ടപ്പുറം ആറ്റാശ്ശേരി റോഡ് നിർമാണം - 02 കോടി രൂപ
- പൂക്കോട്ടുകാവ് - കാട്ടുകുളം - മംഗലാംകുന്ന് റോഡിന് - 03 കോടി രൂപ
- നാട്ടുകൽ - തള്ളച്ചിറ റോഡ് - 02 കോടി രൂപ
- കടമ്പൂർ - വേട്ടേക്കര -കടമ്പഴിപ്പുറം റോഡ് - 03 കോടി രൂപ
ഇതിനു പുറമെ ടോക്കൺ തുക വകയിരുത്തിയ 15 പദ്ദതികളുമുണ്ടെന്ന് ഒറ്റപ്പാലം MLA ADV. കെ.പ്രേംകുമാർ അറിയിച്ചു.
0 Comments