കേരള: കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷന്റെ വനിതാ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മുഖാന്തിരം 5% പലിശ നിരക്കിൽ 3 വർഷ കാലാവധിയിൽ 50,000 രൂപ വരെയുള്ള വായ്പ്പകൾ നൽകുന്നു.
ആവശ്യമായ രേഖകൾ
1. ID പ്രൂഫ്
2. ആധാർ കാർഡ്
3. റേഷൻ കാർഡിന്റെ 1,2,3 പേജുകളുടെ കോപ്പി
4. ബാങ്ക് പാസ്സ് ബുക്ക് കോപ്പി
5. ജാതി സർട്ടിഫിക്കറ്റ് (2019 ഏപ്രിലിന് ശേഷം ലഭിച്ചത്)
6. വരുമാനം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്
* മുനിസിപ്പൽ പരിധിയിൽ ഉള്ളവർക്ക് 60,000 രൂപയോ
അതിൽ താഴെയോ ആയിരിക്കണം വരുമാനം
* പഞ്ചായത്തിൽ താമസിക്കുന്നവർക്ക് 48,000 രൂപയോ
അതിൽ താഴെയോ ആയിരിക്കണം വരുമാനം
നിബന്ധനകൾ
1. മൂന്നിന് മുകളിലും പത്തിൽ താഴെയും അംഗങ്ങളുള്ള കുടുംബശ്രീകളിൽ അംഗങ്ങളായ വ്യക്തികൾക്കാണ് ലോൺ നൽകുക.
2. കുടുംബശ്രീ യോഗത്തിൽ വെച്ചാണ് ലോൺ ഉപഭോക്താക്കളെ തീരുമാനിക്കേണ്ടത്.
3. 200 രൂപയുടെ മുദ്രപത്രത്തിൽ സത്യവാങ്മൂലം തയ്യാറാക്കി
കോർപ്പറേഷന്റെ ജില്ലാ കാര്യാലയങ്ങളിൽ സമർപ്പിക്കണം.
0 Comments