പെരുംപറമ്പ് (പത്തിരിപാല) : ലെക്കിടിപേരൂർ ഗ്രാമപഞ്ചായത്തിൽ പുതുതായി തിരെഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ CDS ചെയർപേഴ്സൺ സ: ഷീജ ശശിധരൻ വൈസ് ചെയർപേഴ്സൺ സ: അജിത ഒൻപതാം വാർഡിലെ എ.ഡി.എസ് അംഗങ്ങൾ എന്നിവർക്ക് സി.പി.ഐ.(എo) ഒൻപതാം വാർഡ് കമ്മിറ്റി സ്വീകരണം നൽകി. 
 
പ്രസ്തുത പരിപാടി ലെക്കിടി പേരൂർ ഗ്രാമ പഞ്ചായത്ത്     പ്രസിഡൻ്റ് സ: കെ.സുരേഷ് ഉൽഘാടനം ചെയ്തു സംസാരിച്ചു. 

ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സ: ശോഭനാ പ്രസാദ് മുഖ്യാതിഥിയായി വാർഡ് കമ്മിറ്റി സെക്രട്ടറി സ:പി.ശ്രീധരൻ അദ്ധ്യക്ഷനായി. സി.പി.ഐ (എഠ) ലെക്കിടി ലോക്കൽ കമ്മിറ്റി സെക്രട്ടറി സ: ടി. ഷിബു.മുൻ പഞ്ചായത്ത് പ്രസിഡൻറ് സ: എം.വി ജയകുമാർ CDS വൈസ് ചെയർപേഴ്സൺ സ: അജിത സംസാരിച്ചു.
CDS &വാർഡിലെ ADS അംഗങ്ങളെയും  ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന പ്രസാദ് മാലയിട്ട് സ്വീകരിച്ചു.


സി.പി.ഐ (എം) ലോക്കൽ കമ്മിറ്റി അംഗം സ: കെ.ശ്രീനി സ്വാഗതവും CDS ചെയർപേഴ്സൺ സ: ഷീജ ശശിധരൻ നന്ദിയും പറഞ്ഞു