ഇന്ധന വിലവർധനയിൽ വലഞ്ഞു ജനം , ഇന്ധന വിലയിൽ ഇന്നും വർദ്ധനവ് - 
Fuel prices continue to rise 

ഇന്ത്യയിൽ  ഇന്ധന വില വർധനവ് തുടരുന്നു. ഇന്നും വില വർധിപ്പിച്ചു. പെട്രോൾ  ലിറ്ററിന് 87 പൈസയും ഡീസലിന്  84 പൈസയുമാണ് കൂട്ടിയത്. 

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് നാല് മാസം ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നിട്ടതിന് പിന്നാലെ ഇന്ധന വിലയിൽ വലിയ വർധനവാണ് ഉണ്ടാവുന്നത്.

ജിഎസ്ടി വരുമാനത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ്, മാര്‍ച്ചില്‍ പിരിഞ്ഞുകിട്ടിയത് 1,42,095 കോടി രൂപ; കേരളത്തില്‍ 2,089 കോടി

അർദ്ധരാത്രി മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു.  തിരുവനന്തപുരത്ത് ഡീസൽ വില 100 രൂപ 98 പൈസയായി. പെട്രോൾ വില 114 രൂപ 14 പൈസയും. കോഴിക്കോട് പെട്രോളിന് 112 രൂപ 32 പൈസ. ഡീസലിന് 99 രൂപ 31 പൈസയുമാണ് കൂട്ടിയത്.