മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കി 
കോവിഡ് കേസുകൾ സംസ്ഥാനത്തും ജാഗ്രത തുടരുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്.


മറ്റുള്ള  സംസ്ഥാനങ്ങളില്‍ കോവിഡ്  കേസുകള്‍ കൂടിയവരുന്ന  സാഹചര്യത്തില്‍ കേരളത്തിൽ  ജാഗ്രത തുടരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.  
നിലവിൽ ഭയപ്പെടേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.  നിലവില്‍ ഒരിടത്തും ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടില്ല എന്നും ഒരു വലിയ തരംഗം മുന്നില്‍ കാണുന്നില്ലെങ്കിലും ജാഗ്രത കൃത്യമായി തുടരണമെന്നും സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താനായി ചേര്‍ന്ന ഉന്നതതല യോഗത്തിൽ മന്ത്രി വ്യക്തമാക്കി.
എല്ലാ ജില്ലകളിലെ സാഹചര്യം വളരെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കി. കൊച്ചിയില്‍ മാത്രമാണ് ചെറിയ തോതിലെങ്കിലും കേസുകള്‍ വര്‍ധിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് എവിടെയെങ്കിലും കൊവിഡ് കേസുകള്‍ ഉയരുന്നെങ്കിലോ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നെങ്കിലോ സംസ്ഥാന തലത്തില്‍ അറിയിക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. തുടര്‍ച്ചയായി അവലോകന യോഗങ്ങള്‍ ചേര്‍ന്ന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം. വാക്‌സിനേഷന്‍ ശക്തിപ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.


സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും അവബോധം ശക്തിപ്പെടുത്തണമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാണ്. അടച്ചിട്ട സ്ഥലങ്ങള്‍ രോഗവ്യാപനത്തിന് കാരണമാകും. കൊവിഡ് വര്‍ധിച്ചാല്‍ പ്രായമായവരെ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രിക്കോഷന്‍ ഡോസ് നല്‍കാന്‍ പ്രോത്സാഹിപ്പിക്കണം. വാക്‌സിനേഷന്‍ പരമാവധി ആളുകളില്‍ എത്തിക്കണം. വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് കുട്ടികളുടെ വാക്‌സിനേഷന്‍ ശക്തിപ്പെടുത്തും.ചില സ്വകാര്യ ലാബുകളും സ്വകാര്യ ആശുപത്രികളും പരിശോധനയ്ക്ക് അമിത ചാര്‍ജ് ഈടാക്കുന്നുണ്ടെന്ന പരാതിയുണ്ട്. സ്വകാര്യ ലാബുകളില്‍ കൂടിയ നിരക്കില്‍ പരിശോധന അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ബുധനാഴ്ച ഓൺലൈനായിട്ടാകും നിർണായക യോഗം ചേരുക. 
 വരും ദിവസങ്ങളിൽ കോവിഡ്ക്കേസുകൾ കൂടുകയാണെകിൽ  കൂടുതൽ നിയന്ത്രങ്ങൾ ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാൻ ആവില്ല.


മുൻകാരുതലെടുക്കാം :-

  • കൃത്യമായി മാസ്ക് ധരിക്കുക,
  • ശാരീരിക അകലം പാലിക്കുക.
  • എന്തെങ്കിലും ശാരീരികമായ പ്രശ്നങ്ങൾ തോന്നുകയാണെകിൽ സ്വയം ചികിത്സ ഒഴുവാക്കി കൃത്യമായ വൈദ്യസഹായം തേടുക.
  • മറ്റുള്ളവരിലേക്ക് രോഗം പടരാതെ നോക്കുക. 
  • കൈ സോപ്പുവെള്ളത്തിലോ സാനിറ്റിസിർ ഉപയോഗിച്ചോ ഇടയ്ക്കിടെ കഴുകുക.