ഗാർഹിക ഉപഭോക്താക്കൾക്കായി ഉള്ള സൗര നിലയം സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുടെ ദ്വിദിന സൗജന്യ സ്പോട് രജിസ്ട്രേഷൻ ഇന്നും നാളെയും (മാർച്ച് 10,11) തീയതികളിൽ എല്ലാ സെക്ഷൻ ഓഫീസുകളിലും ഉണ്ടാവുന്നതാണ്. ഉപഭോക്താക്കൾ ഈ സേവനം പ്രയോജനപ്പെടുത്തണം.
കേരളം സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് സംസ്ഥാനത്തുടനീളം നടപ്പിലാക്കിവരുന്ന പുരപ്പുറ സൗരോർജ്ജ പദ്ധതിയുടെ ഭാഗമായി 2022 മാർച്ച് 10,11 തീയതികളിൽ എല്ലാ ഇലെക്ട്രിക്കൽ സെക്ഷൻ ഓഫീസുകളിലും രാവിലെ 10 മണിമുതൽ വൈകുന്നേരം 05 മണിവരെ സൗജന്യ സ്പോട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്ന്നതാണ്.
സബ്‌സിഡി പദ്ധതി പ്രകാരം 3 കിലോവാട്ട് വരെ 40 % സബ്‌സിഡിയും, 3 മുതൽ 10 കിലോവാട്ട് വരെ 20 % സബ്‌സിഡിയുമാണ് അനുവദിച്ചിട്ടുള്ളത്.
ആർക്കൊക്കെ പങ്കെടുക്കാം?
01. ഗാർഹിക ഉപഭോക്താക്കൾക്ക് മാത്രമേ ഈ പദ്ധതിയിൽ ചേരാൻ സാധിക്കുകയുള്ളു.
സെക്ഷൻ ഓഫീസിൽ പോകുമ്പോൾ കയ്യിൽ കരുത്തേണ്ടവ?
- 13 അക്ക കൺസ്യൂമർ നമ്പർ കയ്യിൽ കരുതണം
- KSEB യിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുള്ള ഫോൺ കയ്യിൽ കരുതണം
- 1 കിലോവാട്ട് പ്ലാന്റ് ചെയ്യുന്നതിന് 100 സ്‌ക്വയർഫീറ്റ് ഏരിയ മതിയാകും
0 Comments