Gender equality today for a sustainable tomorrow’- സുസ്ഥിരമായ ഭാവിക്കായി ലിംഗ നീതിയുടെ വർത്തമാനകാലമെന്നതാണ് ഈ വർഷത്തെ പ്രമേയം. 


ഈ വര്‍ഷവും അന്താരാഷ്ട്ര വനിതാ ദിനത്തിന് ഒരു തീം ഉണ്ട്. ഇന്നത്തെ ലിംഗ തുല്യത സുസ്ഥിരമായ നാളേയ്ക്ക് എന്നാണ് തീം. ഈ തീം പ്രകാരം ലോകത്തെമ്പാടുമുള്ള സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും നേട്ടങ്ങളെ ആദരിക്കും. കാലാവസ്ഥാ വ്യതിയാനത്തെ കുറച്ചുകൊണ്ടുവരാനും, അതിലൂടെ മികച്ച ഭാവി സാധ്യമാക്കുകയും ചെയ്യുന്നവരുടെ സേവനങ്ങളെയാണ് അംഗീകരിക്കുക. ഒരുപാട് വൈകിയിട്ടില്ല: കാലാവസ്ഥാ വ്യതിയാനത്തിനെതിരായ നടപടി സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകള്‍ തന്നെ ചെയ്യണം എന്ന വീഡിയോയും ഐക്യരാഷ്ട്രസഭ പുറത്തിറക്കുന്നുണ്ട്.


അമേരിക്കൻ സോഷ്യലിസ്റ്റ് പാർട്ടിയാണ് ലോക വനിതാ ദിനം എന്ന ആശയം മുന്നോട്ടുവച്ചത്. ഈ ദിനത്തെ ഒരു അന്തർദേശീയദിനമാക്കി മാറ്റുക എന്ന ആശയം ക്ലാരാ സെക്ടിൻ എന്ന ജർമൻ മാർക്‌സിസ്റ്റ് തത്വചിന്തകയുടേതാണ്. 1911ൽ ഓസ്ട്രിയയിലും ഡെൻമാർക്കിലും ജർമനിയിലും സ്വിറ്റ്‌സർലന്റിലുമാണ് ലോക വനിതാ ദിനം ആദ്യം ആഘോഷിച്ചത്.


വനിതാ ദിനം എന്നത് ഓര്‍മ പെടുത്തുന്നത് സ്ത്രീ സുരക്ഷയാണ്, സ്ത്രീകളെയാണ് പൊരുതുന്ന സ്ത്രീകളെയാണ്,അതെ പോരാട്ടത്തിന്‍റെ പ്രതീകമാണ് ഓരോ സ്ത്രീയും ഇന്നിപ്പോള്‍ യുദ്ധമുഖത്ത് സൈനികരായി പൊരുതുന്ന സ്ത്രീകളുണ്ട്.ബഹിരാകാശയാത്രയ്ക്ക് പോകുന്ന സ്ത്രീകളുണ്ട് അങ്ങന്നെ ഇന്ന് സ്ത്രീകള്‍ എത്താത്ത മേഖലകള്‍ ഇല്ല.പുരുഷനോപ്പമല്ല സ്ത്രീ പുരുഷനേക്കാള്‍ ഒരുപിടി മുന്നില്‍ തന്നെയാണ് സ്ത്രീ അത് അവര്‍ പൊരുതി നേടിയത് തന്നെയാണ് അവഗണിക്കപെടുന്ന സ്ത്രീയില്‍ നിന്നും ഇന്ന് ആദരിക്കപ്പെടുന്ന സ്ത്രീയിലേക്ക് മാറാന്‍ കഴിഞ്ഞു എന്നതാണ് സ്ത്രീകളുടെ വിജയം.