സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് പൂർണം
8 മണിക്കൂർ ജോലി സമയം , ഇനി സമയം 12 മണിക്കൂര്‍.
പിരിച്ച് വിടുന്നതിന് മുമ്പ് നോട്ടീസ് പോലും നല്‍കേണ്ടതില്ല,
അതെ സ്വതന്ത്ര ഇന്ത്യയില്‍ തൊഴിലാളികള്‍ക്ക് ഇനി അവകാശങ്ങളുണ്ടാകില്ല...!
മഹാമാരിയില്‍ രാജ്യത്തെ ജനങ്ങള്‍ വിറങ്ങലിച്ചുനില്‍ക്കുന്നു ,തൊഴിലില്ലായ്മ നിരക്കില്‍ രാജ്യം ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നു, ദാരിദ്ര്യവും പട്ടിണിയും, അരക്ഷിതാവസ്ഥയും രാജ്യത്തെ പൊറുതിമുട്ടിക്കുന്നു, ഇതിനിടയിലും ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ ശബ്ദമില്ലാതെ ഒരു തൊഴിലാളി വിരുദ്ധബില്‍ കൂടി പാസായി കഴിഞ്ഞിരിയ്ക്കുന്നു.
കേന്ദ്രസർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത ഫോറം ഇന്ന് മുതൽ രണ്ട് ദിവസത്തെ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തു. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
തൊഴിലാളികളെയും കർഷകരെയും ജനങ്ങളെയും ബാധിക്കുന്ന സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത ഫോറമാണ് രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തത്.
പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള സർക്കാരിന്റെ പദ്ധതിയിലും 2021ലെ ബാങ്കിംഗ് നിയമ ഭേദഗതി ബില്ലിലും പ്രതിഷേധിച്ചാണ് ബാങ്ക് യൂണിയനുകൾ പണിമുടക്കിൽ പങ്കെടുക്കുന്നത്.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ബാങ്കിംഗ് സേവനങ്ങളെ ബാധിച്ചേക്കാമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള നിരവധി ബാങ്കുകൾ ഉപഭോക്താക്കളെ അറിയിച്ചുകൊണ്ട് പ്രസ്താവന ഇറക്കിയിട്ടുണ്ട്.
ബാങ്കുകൾക്ക് പുറമെ ഉരുക്ക്, എണ്ണ, ടെലികോം, കൽക്കരി, തപാൽ, ആദായ നികുതി, ചെമ്പ്, ഇൻഷുറൻസ് തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. റെയിൽവേയിലെയും പ്രതിരോധ മേഖലയിലെയും യൂണിയനുകൾ നൂറുകണക്കിന് സ്ഥലങ്ങളിൽ പണിമുടക്കിന് പിന്തുണയുമായി ബഹുജന അണിനിരക്കുമെന്ന് പ്രതീക്ഷിക്കുന്നു. റോഡ്‌വേ, ട്രാൻസ്‌പോർട്ട് ജീവനക്കാരും വൈദ്യുതി ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്.
0 Comments