2022-23 സാമ്പത്തിക വർഷത്തേക്കുളള ബജറ്റ് ലെക്കിടി പേരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി നസ്റിൻ അവതരിപ്പിച്ചു.
ലെക്കിടി പേരൂർ ഗ്രാമപഞ്ചായത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യം വച്ച് കൊണ്ട് 2022-23 സാമ്പത്തിക വർഷത്തേക്കുളള ബജറ്റ് ഇന്ന് ചേർന്ന ഭരണ സമിതിയോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി നസ്റിൻ അവതരിപ്പിച്ചു.
തരിശുരഹിത പഞ്ചായത്ത്, മാലിന്യ മുക്ത പഞ്ചായത്ത് ആക്കി മാറ്റാൻ ഹരിത കർമ്മ സേന ,ഓപ്പൺ ജിംനേഷ്യം, മുഴുവൻ അംഗൻവാടികൾക്കും കെട്ടിടവും സ്മാർട്ട് അംഗനവാടികൾ, സമ്പൂർണ്ണ സ്ട്രീറ്റ് ലൈറ്റ്, മുഴുവൻ പട്ടികജാതി വിദ്യാർത്ഥികൾക്കും പഠനോപകരണവും, സ്കോളർഷിപ്പും നൽകുക, ഗ്രാമീണ റോഡുകൾ പൂർണ്ണമായി അറ്റകുറ്റപണി പൂർത്തികരിക്കുക, പകർച്ചവ്യാധി തടയാൻ ആരോഗ്യരംഗത്ത് പുതിയ പരിപാടികൾ, ഭിന്നശേഷിക്കാർക്ക് സമഗ്ര പദ്ധതി ഉൾപ്പെടെ എല്ലാ മേഖലകളെയും ഉൾപ്പെടുത്തി സമഗ്ര വികസന പദ്ധതിയായി അവതരിപ്പിച്ച ബജറ്റ് ദീർഘവീക്ഷണത്തോടെ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാണ്.
0 Comments