12 മുതൽ 14 വയസുവരെയുള്ള കുട്ടികളുടെ വാക്സിനേഷന് ലെക്കിടിപേരൂർ പഞ്ചായത്തിൽ 21/3/2022 ന് തുടക്കം കുറിക്കുന്നു 


12 മുതൽ 14 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷൻ 21/3/2022 ന് തിങ്കൾ മുതൽ പേരൂർ PHC യിൽ തുടങ്ങുന്നു എന്ന് ലെക്കിടി പേരൂർ ഗ്രാമപഞ്ചായത്തിൽ നിന്നും അറിയിച്ചു.

 

12 മുതൽ 14 വയസുവരെ 1400  കുട്ടികൾ ഉണ്ടാകും എന്നാണ് അറിയാൻ കഴിഞ്ഞത്.


60വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും രണ്ടാം ഡോസ് കഴിഞ്ഞ് 9 മാസത്തിന് ശേഷം കരുതൽ ഡോസ് എടുക്കാവുന്നതാണ്.  15 മുതൽ 17 വയസു വരെയുള്ള കുട്ടികളുടെ ആദ്യ ഡോസ് 86 ശതമാനവും രണ്ടാം ഡോസ് 64 ശതമാനവും കഴിഞ്ഞതായി അറിയിച്ചു  . കഴിഞ്ഞ കാലഘട്ടത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനവുമായി സഹകരിച്ച എല്ലാവർക്കും നന്ദി രേഖപ്പടുത്തുന്നതായും പഞ്ചായത്ത് ഭരണസമിതി പറഞ്ഞു.