ശക്തമായ കാറ്റിലും മഴയിലും നാശനഷ്ടം.
പത്തിരിപാല: പാലക്കാട് ജില്ലയിൽ ലെക്കിടി പേരൂർ ഗ്രാമപഞ്ചായത്തിൽ വാർഡ് 10 ൽ ഇന്നുണ്ടായ (16-03-2022) കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണ് നാശനഷ്ടം സംഭവിച്ചു. വാർഡ് മെമ്പർ ഗോവിന്ദൻ കുട്ടി (അനിയൻ) സ്ഥലതെത്തി സ്ഥിതിഗതികൾ പരിശോധിച്ചു.
ആലന്തട്ട വീട്ടിൽ ലീലാമ്മ, ആലന്തട്ട വീട്ടിൽ രതീഷ്, പൂകത്തുപറമ്പ് വീട്ടിൽ രാമകൃഷ്ണൻ, പൂകത്തുപറമ്പ് വീട്ടിൽ നളിനി, പ്ലാകാട്ട്കുന്നത് വീട്ടിൽ ബിന്ദുവിന്റെയും വീട് ശക്തമായ കാറ്റിൽ തകർന്നു.
പ്ലാകാട്ട്കുന്നത് സുധീഷിന്റെ വീടിന് മുകളിലൂടെ പ്ലാവ് മരം കടപുഴകി വീണു. വീടിന്റെ മുൻവശം സാരമായ കേടുപാടുകൾ സംഭവിചു.
അതുപോലെ തന്നെ പ്ലാകാട്ട്കുന്നത് കാളി എന്നിവരുടെ വീടും ശക്തമായ കാറ്റിലും മഴയിലും തകർന്നു.
0 Comments