പത്തിരിപാല: പാലക്കാട് ജില്ലാ ഒറ്റപ്പാലം ബ്ലോക്ക് കമ്മിറ്റിയുടെ കീഴിലുള്ള DYFI പേരൂർ മേഖല സമ്മേളനം ജില്ലാ കമ്മിറ്റി അംഗമായ സഃ വിനേഷ് ഉത്ഘാടനം ചെയ്തു.


DYFI പേരൂർ മേഖലാ പ്രസിഡന്റ്  സ: ജിജേഷ് പതാക ഉയർത്തിയതോടെ സമ്മേളനത്തിന് തുടക്കമായി. DYFI പേരൂർ മേഖല സെക്രട്ടറി സ: വിജിൻദാസ് സ്വാഗതം പറഞ്ഞു. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനക്ക് ശേഷം നടന്ന പ്രതിനിധി സമ്മേളനത്തിന് സംഘാടക സമിതി ചെയർമാൻ സി.പി.ഐ(എം) പേരൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി സ: പി.കെ പ്രമോദ് സ്വാഗതം പറഞ്ഞു.  

രക്തസാക്ഷി പ്രമേയം DYFI പേരൂർ മേഖല സെക്രട്ടേറിയറ്റ് അംഗം സ:പ്രിൻസ് അവതരിപ്പിച്ചു, അനുശോചന പ്രമേയം DYFI പേരൂർ മേഖല കമ്മിറ്റി അംഗം സ:സജീഷ് അവതരിപ്പിച്ചു.

പ്രതിനിധി സമ്മേളനം DYFI പാലക്കാട് ജില്ലാ കമ്മിറ്റിയംഗം സ: വിനേഷ് ഉത്ഘാടനം ചെയ്തു.

സംഘടന റിപ്പോർട്ട് DYFI ഒറ്റപ്പാലം ബ്ലോക്ക് സെക്രട്ടറിയേറ്റ്  അംഗം സ:ഗിരീഷ് അവതരിപ്പിച്ചു.
 ജില്ലാ കമ്മിറ്റിയംഗം സ: അബ്ദുൽ മുത്തലിഫ് , ബ്ലോക്ക് വൈസ് പ്രസിഡന്റ് സ: രജീഷ് എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.
 മേഖലാ സെക്രട്ടറിയായി സ: ജിജേഷ്, പ്രസിഡന്റ് ആയി സ: റിസ് വാൻ, ട്രഷറർ ആയി സ: സനീഷ് എന്നിവരെയും 
സെക്രട്ടറിയേറ്റംഗങ്ങളായി സ: സജീഷ്, സ:അബുലൈസ്, സ:ആഷിക് സ: ചന്ദ്രൻ, സ: പ്രിൻസ്, 
സ: ശ്രീജിത്ത്  തുടങ്ങിയവരെയും സമ്മേളനം ഐക്യകണ്ഠേന തിരഞ്ഞെടുത്തു.