തൃക്കടീരി: സഖാവ് വാട്ടാറ മൊയ്തീൻ അനുസ്മരണ പൊതുയോഗം തൃക്കടീരിയിൽ CPIM പാലക്കാട് ജില്ലാ സെക്രട്ടറി സഖാവ് ഇ.എൻ. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു .
സിപിഐഎം ന്റെ തൃക്കടീരിയിലെ സമുന്നത നേതാവായിരുന്ന സഖാവ് വാട്ടാറ മൊയ്‌ദീൻ അനുസ്മരണം സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി സഖാവ് ഇ.എൻ സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. സിപിഐഎം ലോക്കൽ സെക്രട്ടറിയും ചെർപ്പുളശ്ശേരി ഏരിയ കമ്മിറ്റി അംഗവുമായ സഖാവ് ടി. കുട്ടികൃഷ്ണൻ സ്വാഗതം പറഞ്ഞു. സിപിഐഎം ഏരിയ കമ്മിറ്റി അംഗം എൻ. കെ രാജൻ അധ്യക്ഷത വഹിച്ചു. സിപിഐഎം ചെർപ്പുളശ്ശേരി ഏരിയ സെക്രട്ടറി കെ. നന്ദകുമാർ, ഏരിയ കമ്മിറ്റി അംഗങ്ങളായ പി.എ ഉമ്മർക്ക, സഫ്ന പാറക്കൽ, തൃക്കടീരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി ലതിക എന്നിവർ പങ്കെടുത്തു സംസാരിച്ചു.
0 Comments