ലെക്കിടി പേരൂർ പഞ്ചായത്തിലെ പുതുതായി തിരെഞ്ഞെടുക്കപെട്ട കുടുംബശ്രീ ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ വാർഡിലെ എ.ഡി.എസ് അംഗങ്ങൾക്കും  സി.പി.ഐ.എം ഒൻപതാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകുന്നു 


പത്തിരിപ്പാല :18 ഫെബ്രുവരി 2022 വെള്ളിയാഴ്ച നടന്ന   കുടുംബശ്രീ തിരഞ്ഞെടുപ്പിൽ വിജയിച്ച ലെക്കിടി പേരൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ  CDS ഭരണ സമിതി അധികാരമേറ്റ് പ്രവർത്തനമാരംഭിച്ചു.  ലെക്കിടിപേരൂർ ഗ്രാമപഞ്ചായത്തിൽ പുതുതായി തിരെഞ്ഞെടുക്കപെട്ട കുടുംബശ്രീ ചെയർപേഴ്സൺ സ: ഷീജ ശശിധരനും (പാറപ്പള്ളം) വൈസ് ചെയർപേഴ്സൺ സ: അജിതക്കും വാർഡ് 9 ലെ എ.ഡി.എസ് അംഗങ്ങൾക്കും സി.പി.ഐ.എം ഒൻപതാം വാർഡ് (പെരുംപറമ്പ് ) കമ്മിറ്റിയുടെ നേതൃത്വത്തിൽ 2022  ഫെബ്രുവരി  27ന് ഞായറാഴ്ച വൈകിട്ട്      5 മണിക്ക് പെരുംപറമ്പിൽ വെച്ച് സ്വീകരണം നൽകുന്നു.


പ്രസ്തുത പരുപാടി ഉദ്ഘാടനം ചെയുന്നത് ലെക്കിടി പേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സ: കെ.സുരേഷ് ആണ്.  കൂടാതെ സി.പി.ഐ.എം പേരൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി സ:പി.കെ.പ്രമോദ് , സി.പി.ഐ.എം ലെക്കിടി ലോക്കൽ കമ്മിറ്റി സെക്രട്ടറി  ടി.ഷിബു   എന്നിവർ പങ്കെടുക്കുന്നു. ഏവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു എന്നും സി.പി.ഐ.എം ഒൻപതാം വാർഡ് കമ്മിറ്റി അറിയിച്ചു.