ശ്രീകൃഷ്ണപുരം - മുറിയങ്കണ്ണി - ചെത്തല്ലൂർ റോഡിന്റെ നിർമ്മാണം
ഒറ്റപ്പാലം: കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെട്ട ശ്രീകൃഷ്ണപുരം - മുറിയങ്കണ്ണി - ചെത്തല്ലൂർ റോഡിന്റെ നിർമ്മാണം പ്രദേശത്തെ ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയോടും സഹകരണത്തോടും കൂടി മുന്നേറികൊണ്ടിരിക്കുകയാണ്.
എത്രയും വേഗം പ്രവൃത്തി പൂർത്തീകരിക്കാനുള്ള ശ്രമമാണ് ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും, കരാറുകാരും നടത്തുന്നത് . പ്രസ്തുത റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി നിലവിലുള്ള മതിൽ പൊളിച്ചു മാറ്റപ്പെടുന്ന എല്ലാവർക്കും, പൊതു മാനദണ്ഡമനുസരിച്ച് പുതിയതായി മതിൽ കെട്ടിക്കൊടുക്കുന്നതാണ്. ഇക്കാര്യത്തിൽ യാതൊരു അവ്യക്തതയും നിലനിൽക്കുന്നില്ല എന്നും,
ജനമനസ്സുകളിൽ തെറ്റിദ്ധാരണ പരത്താനും, അസത്യങ്ങളും അർത്ഥ സത്യങ്ങളും പ്രചരിപ്പിച്ച് ആശയക്കുഴപ്പമുണ്ടാക്കാനും, രാഷ്ട്രീയമായ മുതലെടുപ്പ് നടത്താനുമുള്ള കുൽസിത പ്രവർത്തനങ്ങളെ തള്ളിക്കളയണമെന്നും, നാടിന്റെ വികസനത്തിന് കക്ഷി രാഷ്ട്രീയത്തിനും, ജാതിമത പരിഗണനകൾക്കും അതീതമായി ഒരുമിച്ച് നിൽക്കണമെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു. എന്ന് ഒറ്റപ്പാലം MLA അഡ്വ: കെ.പ്രേംകുമാർ ഫേസ്ബുക്കിലൂടെ അറിയിച്ചു.
0 Comments