പെരുംപറമ്പ്  (പാത്തിരിപ്പാല) :     ചുമട്ട് തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) കോട്ടക്കാട് യൂണിറ്റ് സമ്മേളനം ഇന്നലെ 28/ 02/ 2022  നടന്നു. സിപിഐ എം പേരൂർ  ലോക്കൽ കമ്മിറ്റി അംഗം പി.ശ്രീധരൻ പതാക ഉയർത്തിയതോടെ സമ്മേളനത്തിന് തുടക്കമായി. സി.ഐ.ടി.യു യൂണിയൻ ലെക്കിടി  പേരൂർ പഞ്ചായത്ത് സെക്രട്ടറി കെ.സന്തോഷ് ഉൽഘാടനം സമ്മേളനം ഉത്‌ഘാടനം ചെയ്തു. സി.ഐ.ടി.യു കോട്ടക്കാട് യൂണിറ്റ് പ്രസിഡൻറ്  കെ.ശ്രീനി അദ്ധ്യക്ഷനായി.  സി.ഐ.ടി.യു യൂണിയൻ ലെക്കിടി  പേരൂർ  പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡൻ്റ്  മുഹമ്മദ് സാല്യദീൻ യൂണിറ്റ് സെക്രട്ടറി  പി.ജനാർദ്ധനൻ എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു.   

സി.ഐ.ടി.യു കോട്ടക്കാട്    യൂണിറ്റ് പ്രസിഡൻറായി കെ.ശ്രീനിയെയും സെക്രട്ടറിയായി പി.ജനാർദ്ധനെയും തിരഞ്ഞെടുത്തതോടുകൂടി സമ്മേളനം അവസാനിച്ചു.