ലെക്കിടി : കോവിഡ് സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം ചെയ്യുക. കേരളത്തിലെ അഞ്ച് വയസ് വരെയുള്ള 24,36,298 കുട്ടികള്‍ക്ക് ഈ ദിനത്തില്‍ പ്രത്യേകം സജ്ജീകരിച്ച ബൂത്തുകള്‍ വഴി പോളിയോ തുള്ളിമരുന്ന് നൽകുന്നു.


പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ലെക്കിടിപേരൂർ പഞ്ചായത്ത് തല ഉദ്ഘാടനം ഫെബ്രുവരി 27 ന് ബഹു : ലെക്കിടിപേരൂർ പഞ്ചായത്ത് പ്രസിഡന്റ്   K.സുരേഷ്,  പേരൂർ PHC യിൽ വെച്ച് നിർവഹിക്കും.


പഞ്ചായത്തിലെ 5 വയസ്സിന് താഴെയുള്ള  2750 ളം കുട്ടികളെ ലക്ഷ്യം വെച്ചുകൊണ്ടാണ് ഇത് നടത്തുന്നത്. 

കോവിഡ് മാർഗ നിർദേശങ്ങൾ കർശനമായി പാലിച്ചു കൊണ്ട് 24 ബൂത്തുകളിലായി പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകരുടെയും വോളന്റിയർമാരുടെയും നേതൃത്വത്തിലാണ് പോളിയോ വിതരണം നടക്കുന്നത്.

രാവിലെ 8 മണി മുതൽ 5 മണി വരെ ക്യാമ്പ് നടക്കുന്നത്. 5 വയസിന് താഴെയുള്ള കുട്ടികൾക്ക് പോളിയോ പ്രതിരോധ തുള്ളി മരുന്ന് നൽകിയെന്ന് ഉറപ്പാക്കണമെന്ന് എന്ന് പത്രക്കുറിപ്പിലൂടെ അറിയിച്ചു.


പഞ്ചായത്തിലെ 5 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും ഈ ദിവസം പ്രയോജനപ്പെടുത്തി പോളിയോ തുള്ളിമരുന്ന് നൽകണമെന്നും അഭ്യർത്ഥിക്കുന്നു.