ഒറ്റപ്പാലം : ആറാമത് ഡയലോഗ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം 2022 ഏപ്രിൽ 1, 2 ,3 ,4 ,5 തീയതികളിൽ ഒറ്റപ്പാലത്തു വെച്ച് നടക്കും എന്ന് കൺവീനർ അഡ്വ.ഇ.ആർ സ്റ്റാലിൻ പത്രകുറിപ്പിലൂടെ അറിയിച്ചു . ഫെബ്രുവരി 26 മുതൽ മാർച്ച് 1 വരെയാണ് മേള നേരത്തെ  നിശ്ചയിച്ചിരുന്നത്  എന്നാൽ ഒമിക്രോൺ വ്യാപനത്തെത്തുടർന്നാണ് തീയ്യതിയിൽ മാറ്റം വന്നത്.  ചലച്ചിത്രോത്സവം 2022 ഏപ്രിൽ 1 മുതൽ 5 വരെ ഒറ്റപ്പാലം ലക്ഷ്മി തീയേറ്ററിൽ ആണ് നടക്കുക.. കേരള ചലച്ചിത്ര അക്കാദമി, ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഇന്ത്യ (കേരളം) എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. 

ലോക സിനിമ,ഇന്ത്യൻ സിനിമ,മലയാള സിനിമ ഇന്ന് , ഡോക്യുമെന്ററി,ഷോർട്ട് ഫിലിം, അനിമേഷൻ എന്നീ വിഭാഗങ്ങളിലായി നാല്പതോളം ചിത്രങ്ങൾ പ്രദർശിപ്പിക്കും എന്നും പറഞ്ഞു. കൂടാതെ സംവിധായകരുമായി മുഖാമുഖം, ഓപ്പൺ ഡയലോഗ് ,ഫോട്ടോ എക്സിബിഷൻ, പുസ്തകോത്സവം, സഞ്ചരിക്കുന്ന സിനിമവണ്ടി, കൾച്ചറൽ നൈറ്റ്, സംവാദങ്ങൾ എന്നിവയും ചലച്ചിത്രോത്സവത്തോടനു ബന്ധമായി നടക്കും. രാജ്യാന്തരപ്രശസ്തരായ ചലച്ചിത്ര പ്രവർത്തകർമേളയിൽ പങ്കുചേരും എന്ന് കൂടെ കൂട്ടിച്ചേർത്തു. 

മേളയിൽ പങ്കെടുക്കാൻ താല്പര്യമുള്ള ആളുകൾ മേളയുടെ ഡലിഗേറ്റ് രജിസ്ട്രേഷൻ  മാർച്ച് 1 ന് ആരംഭിക്കും മാർച്ച് 01 മുതൽ രജിസ്ട്രേഷൻ   ചെയാവുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് DIALOGUE FILM SOCIETY OTTAPPALAM ആയി ബന്ധപെടുക.